ഇടുക്കി: മകളുടെ വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീനാണ് മരിച്ചത്. ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദിനും പരിക്കേറ്റു.
വാഴൂര്‍ പതിനേഴാംമൈലില്‍ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. വിവാഹശേഷം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയില്‍.