കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിട്ടയച്ചു. രണ്ടര മണിക്കൂർ സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചത്. വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്ന് നടന്‍ അന്വേഷണ സംഘത്തിനു ഉറപ്പുനൽകി. 
ഈ മാസം 12ന് വീണ്ടും ഹാജരാകണമെന്ന് നടന് നിർദേശം നൽകിയിട്ടുണ്ട്. ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാൽ അദ്ദേഹത്തെ സിറ്റി കണ്ട്രോൾ റൂമിലേക്ക് മാറ്റി. ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്. എന്നാൽ ചോദ്യം ചെയ്യലല്ല, വിവരശേഖരണമാണെന്ന് അന്വേഷണ സംഘം നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ ഒളിവിലായിരുന്നു. ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രിം കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് പുറത്തുവന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *