മലമ്പുഴ: നവോദയ വിദ്യാലയങ്ങളുടെ കലോത്സവമായ “കല ഉത്സവ് 2024-25” മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ നർത്തകിയും പാലക്കാട് മേഴ്സി കോളേജ് റിസർച്ച് സെന്റർ ഫോർ കമ്പേരറ്റീവ് സ്റ്റഡീസ് റിസർച്ച് ഗൈഡ് ഡോ: എൻ. നിള ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജെഎൻവി പിടിസി മെമ്പർ സി.വിനോദ് കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രമീള, സി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. മിഡിൽ ആന്റമനിൽ നിന്നുൾപ്പെടെ 18 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എട്ട് ഇനം മത്സരങ്ങളാണ് ഉള്ളത്.