ഡല്‍ഹി: ഡൽഹി മലയാളി അസ്സോസിയേഷൻ ആർകെ പുരം ഏരിയയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 6 വരെ വിവിധ സേവനപ്രവർത്തനങ്ങളോടെ ഗാന്ധിജയന്തി വാരം ആഘോഷിച്ചു.
2 ന് എയിംസ്, കേരള ബ്ലഡ് ഡൊണേഴ്‌സ് ഡൽഹി ചാപ്റ്റർ എന്നിവയുമായി ചേർന്ന് രക്തദാനവും, 2 മുതൽ 6 വരെ “ഗൂഞ്ച്” എന്ന സർക്കാരിതര സംഘടനയുമായി സഹകരിച്ച്, പാവപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഉപയോഗപ്രദമായ സാധനങ്ങളുടെ ശേഖരണവും നടത്തി.
6 ന് എയിംസ്, സഫ്ദർജംഗ് ആശുപത്രികൾക്കു മുന്നിലും സഫ്ദർജങ്ങ് ധർമശാലയിലും നിരവധി നിർധനരായവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും നടത്തി.
ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ട്രഷറർ എം. ഡി . പിള്ള,ജോയൻ്റ് സെക്രട്ടറി പ്രബലകുമാർ വി. എസ്, ട്രഷറർ, എം. ഡി. പിള്ള, ഇൻ്റേണൽ ഓഡിറ്റർ രമേശൻ പി വി, ജോയൻ്റ് ട്രഷറർ എ വി. പ്രകാശൻ, മഹിള വിങ് ജോയൻ്റ് കൺവീനർമാരായ വിദ്യ നമ്പ്യാർ, ദീപമണി എം. എന്നിവർ നേതൃത്വം നൽകി.
ഏരിയയിലെ ഡിഎംഎ അംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികളിൽഡിഎംഎ വൈസ് പ്രസിഡൻ്റ് കെ.ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.