സരിത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് താരം ഒരഭിമുഖത്തില്‍ പറയുന്നതിങ്ങനെ…
”ഇത്രയും വലിയൊരു ഇടവേള സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്.  അതിന് കാരണം മാതൃത്വമാണ്. 24 മണിക്കൂറും ഒരു അമ്മയായി എന്റെ കടമകള്‍ നിര്‍വഹിക്കാന്‍ തന്നെ സമയം തികയാത്ത അവസ്ഥയായിരുന്നു. 

എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെയൊരു കാലഘട്ടം ജീവിതത്തില്‍ ഉണ്ടാവും. എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം ആസ്വദിച്ച കാലമായിരുന്നു അതൊക്കെ. സിനിമയാണ് എനിക്ക് ജീവിതം. എല്ലാം അതുതന്നെയാണ്.
പക്ഷേ, ഒരു അമ്മ എന്ന നിലയില്‍ കുട്ടികള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത്. ചില ത്യാഗങ്ങള്‍ സഹിച്ചേ പറ്റൂ. ഈ കാലഘട്ടത്തില്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന അഭിനയിച്ചില്ലന്നേയുള്ളൂ.  കഥാപാത്രങ്ങള്‍ക്ക് ഡബ്ബിങ് ചെയ്തിരുന്നു. അങ്ങനെ സജീവമായതുകൊണ്ട് സിനിമയും ഞാനും തമ്മിലുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോയി.

ഒഴിവുസമയത്ത് ഞാന്‍ അഭിനയിച്ച സിനിമകള്‍ വീണ്ടും കാണാറുണ്ട്. ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ ഇന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്റെ സിനിമകള്‍ മക്കള്‍ക്കും കാണിച്ചു കൊടുക്കാറുണ്ട്. ചിലപ്പോള്‍ അവര്‍ എന്റെ സിനിമ കണ്ടിട്ട് വളരെ ഇമോഷണലാകും. അമ്മയെന്താ എല്ലാ പടത്തിലും ദുഃഖപുത്രിയായി അഭിനയിച്ചിരിക്കുന്നതെന്നവര്‍ ചോദിക്കും…” 
 

By admin

Leave a Reply

Your email address will not be published. Required fields are marked *