ബെയ്ജിംഗ്; കറാച്ചി വിമാനത്താവളത്തിന് പുറത്ത് രണ്ട് പൗരന്മാര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ അപലപിച്ച് ചൈന. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ചൈനീസ് എംബസിയും പാകിസ്ഥാനിലെ കോണ്‍സുലേറ്റ് ജനറലും നിര്‍ദ്ദേശിച്ചു.
പാകിസ്ഥാനിലെ ചൈനീസ് എംബസിയും കോണ്‍സുലേറ്റ് ജനറലും അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കാനും ചൈനീസ് പൗരന്മാരുടെയും പാകിസ്ഥാനിലെ സ്ഥാപനങ്ങളുടെയും സുരക്ഷ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചു.
സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് എംബസി വിശേഷിപ്പിച്ചത്. ഇരകളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ എംബസി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.