35 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ. 1989 ഇൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച വടക്കൻ വീട്ടിൽ ചന്തുവിൻ്റെ കഥ ഇനി 4k ദൃശ്യമികവിൽ ആസ്വദിക്കാം.
മമ്മൂട്ടി തന്നെയാണ് ചിത്രം റീ റീലീസ് ചെയ്യുന്ന വിവരവും ടീസറും അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജ് വഴി പങ്കുവച്ചത്. 4k മികവിൽ യൂടൂബിൽ റിലീസ് ചെയ്ത ടീസർ 2 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.
തനിക്കും മലയാള സിനിമക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും ആശംസ വീഡിയോയിൽ നടൻ മമ്മൂട്ടി പറഞ്ഞു.
തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിന്റെ തിരക്കഥ എം ടിയും സംവിധാനം ഹരിഹരനുമായിരുന്നു. കെ രാമചന്ദ്രബാബു കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് അനശ്വര സംഗീതജ്ഞൻ ബോംബെ രവിയാണ്.