മുംബൈ: ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നു. രാജ്യത്ത് വിവിധ ക്രിസ്ത്യൻ സംഘടനകൾ നിലവിൽ  ഉണ്ടെങ്കിലും ക്രിസ്ത്യൻ സമുദായത്തിൻ്റെ പൊതു വിഷയങ്ങളിൽ ഇടപ്പെടുന്ന ഒരു സംഘടന ഇല്ലാ എന്നു മനസിലാക്കിയാണ് ഇത്തരം ഒരു സംഘടനക്ക് രൂപം നൽകിയതെന്ന് സംഘടനയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജോജോ തോമസ് പറഞ്ഞു.  
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ ജനറൽ സ്രക്രട്ടറിയും ഓൾ മുംബെ മലയാളി അസോസിയേഷൻ പ്രസിഡൻ്റും സാമൂഹ്യ സാംസ്കാരിക രംഗത്ത് സുപരിചിതനുമാണ് ജോജോ തോമസ്.
ക്രിസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ്, ജില്ല കമ്മിറ്റികൾ രൂപീകരിക്കുമെന്നും ക്രസ്ത്യൻ സമുദായതിന്റെ ന്യായമായ എല്ലാ വിഷത്തിയത്തിലും ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിൽ സംഘടന കൂടെ ഉണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പറഞ്ഞു.
വിവിത കൃസ്ത്യൻ സംഘടനകൾക്ക് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ സാഹചര്യം ഒരുക്കണമെന്ന് യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. മഹാരഷ്ട്ര, ജാർക്കൻഡ്, രാജസ്ഥാൻ , തെലുങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനത്തുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *