കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയില്‍ ഡ്രൈവറെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട പ്രതി പിടിയില്‍. ഡ്രൈവറെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റഫിയ മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു.
തന്റെ രക്തം പുരണ്ട വസ്ത്രം പ്രതി ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുന്നത്, സമീപവാസിയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൃതദേഹം അംഘര സ്‌ക്രാപ്പ് യാര്‍ഡിന് പിന്നിലെ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു.