മക്ക: ഉംറ തീർത്ഥാടനത്തിന് ഈ വർഷവും നിരവധി വിശ്വാസികളെത്തുമെന്ന് സൂചന. സൗദി അറേബ്യയിൽ ചൂട് കുറഞ്ഞ് തുടങ്ങിയ സമയം മുതൽ തന്നെ ഉംറക്കായി എത്തുന്നവരുടെ എണ്ണവും കൂടി. ഉംറ വിസയിൽ സൗദി അറേബ്യയുടെ ഏത് എയർപോർട്ടിലും ഇറങ്ങാൻ സാധിക്കുന്നതിനാൽ ഗ്രൂപ്പുകൾ അല്ലാതെ ഒട്ടനവധി ആൾക്കാർ ഉംറയ്ക്കായി സൗദിയുടെ വിവിധ എയർപോർട്ടുകളിൽ എത്തുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉംറയ്ക്കായി വന്നു കഴിഞ്ഞാൽ സൗദി ടൂറിസവും സൗദിയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാനും നിലവിലെ വിസ നിയമം അനവദിക്കുന്നുണ്ട്. തണുപ്പ് സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആൾക്കാർ എത്തുമെന്നാണ് കരുതുന്നത്.
മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് ബസ് മാർഗ്ഗവും ചെറുവാഹനങ്ങൾ വഴിയും ദിവസവും ഒട്ടനവധി ആൾക്കാർ ഉംറക്കായി എത്തുന്നുണ്ട്. ഉംറ ഗ്രൂപ്പുകൾ ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രത്യേക പാക്കേജുകൾ ചെയ്തു കൊണ്ടുവരുന്നുണ്ട്. ഏറ്റവും കൂടുതൽ ആൾക്കാർ സൗദി സന്ദർശിക്കുന്ന വർഷമായി ഈ വർഷം മാറും എന്നും ഉംറ മന്ത്രാലയം വ്യക്തമാക്കി.