പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയോണൈസ്. സാൻഡ്‌വിച്ച്, ബർഗർ, അൽഫഹം മുതലുള്ള അറേബ്യൻ വിഭവങ്ങൾ, വിവിധ സലാഡുകൾ എന്നിവക്കൊപ്പമെല്ലാം അഭിവാജ്യ ഘടകമായി മയോണൈസ് കയറിക്കൂടിയിരിക്കുന്നു. പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മയോണൈസ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.മയോണൈസ് ഹൃദയത്തിന് നല്ലതല്ലേ? എവിടെയാണ് പ്രശ്നം?
മയോണൈസിൽ ഉയർന്ന കലോറി ഉള്ളതിനാൽ ഗ്ലൂക്കോസിന്‍റെ അളവും ഉയർന്ന കൊളസ്‌ട്രോളും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒമേഗ-6 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാനാലാണ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നത്.
മയോണൈസ് ഒരു സമയം കഴിഞ്ഞാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. കാരണം അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് മയോണൈസ്. അമിതമായി മയോണൈസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു -സീനിയർ കാർഡിയോളജി കൺസൾട്ടന്‍റായ ഡോ. മദൻ മോഹൻ പറയുന്നു. അപൂരിത കൊഴുപ്പുകൾ നിറഞ്ഞ ഇവ കുറച്ച് മാത്രമാണെങ്കിൽ ഹൃദയത്തിന് നല്ലതാണ്. എന്നാൽ, മയോണൈസിൽ ചേർക്കുന്ന കൊഴുപ്പിന്‍റെ തരവും അളവും കൂടുതലായിരിക്കെ ഇവ കൂടുതലായി ശരീരത്തിൽ എത്തിയാൽ കൊളസ്ട്രോൾ വർധിക്കാനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു.ഒരു ടേബിൾസ്പൂൺ മയോണൈസ് കഴിക്കുമ്പോൾകൂടുതൽ മയോ കഴിക്കുന്നത് ശരീരം കൂടുതൽ എൽ.ഡിഎൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരു ടേബിൾസ്പൂൺ മയോണൈസിൽ 1.6 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഇത് കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉയർന്ന കലോറി ആയതിനാൽ, ഇത് ശരീരഭാരവും വർധിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യതയിലേക്കാണ് നയിക്കുന്നത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *