റിയാദ്: സൗദിയിലേക്ക് വിദേശമദ്യം കടത്തിയ കേസിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്‌. ബഹ്റൈൻ ക്രോസ് വേ വഴി ചെറിയ വാഹനങ്ങളിലായാണ് വ്യാപകമായി മദ്യം നടത്തുന്നത്.
വാഹനങ്ങളുടെ അറകളിലും പ്രത്യേകം തയ്യാറാക്കിയ അറകളിലും ആണ് വിദേശ മദ്യം കടത്തുന്നത്. അടുത്തിടെ ഒട്ടനവധി ആൾക്കാർ പിടിക്കപ്പെട്ട വാർത്തകൾ വന്നിരുന്നു. കൂടുതലും ഡ്രൈവർമാർ മദ്യം കടത്തുന്ന ഏജന്റന്മാരായി പ്രവർത്തിക്കുന്നുണ്ട്.
വിദേശ മദ്യം സൗദി അറേബ്യയിൽ കടത്തിക്കൊണ്ടുവന്നാൽ ഉയർന്ന വിലയ്ക്ക് വിൽക്കാം എന്ന് കണ്ടുകൊണ്ടാണ് മദ്യ കടത്ത് വ്യാപകമാവുന്നത്. നൂറുകണക്കിന് ആളുകളാണ് നിലവിൽ മദ്യക്കടത്ത് കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്നത്. 
കഴിഞ്ഞശേഷം സൗദി അറേബ്യയിൽ നിന്ന് നിരവധി പേരെ സമാന കുറ്റത്തിന് നാട് കടത്തപ്പെട്ടിട്ടുണ്ട്. പല വിദേശികളും കുടുംബവുമായി ബഹറിൻ സന്ദർശിച്ച് തിരികെ വരുമ്പോൾ മദ്യം കടത്തുന്നത് ശ്രദ്ധയിൽ പെട്ട് പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നിരവധി മലയാളികളും ശിക്ഷ അനുഭവിക്കുന്നവരിൽ ഉൾപ്പെടും.
മദ്യ കടത്തിനെതിരെ പ്രവാസി സംഘടനകൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗൾഫ് മലയാളി ഫെഡറേഷൻ നവംബർ ഒന്നിന് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബഹറിനിൽ നിന്ന് സൗദി അറേബ്യയിലേക്ക് വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മറ്റി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *