തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം. പാറമേക്കാവ് ദേവസത്തിന്റെ അഗ്രശാലയില്‍ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്. അഗ്‌നിശമനസേനയുടെ 3 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അരമണിക്കൂറിനകം തീ അണച്ചത് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഇത് സഹായകമായി. അതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തില്‍ പാറമേക്കാവ് ദേവസം പൊലീസില്‍ പരാതി നല്‍കുമെന്നാണ് അറിയിച്ചിരുക്കുന്നത്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.