മലപ്പുറം: കെ.ടി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ജലീലിന്റെ പരാമർശം ഒരു സമുദായത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫിറോസ് പറഞ്ഞു.
വർഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തു. മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാഷ്ട്രമാണോയെന്നും ഫിറോസ് ചോദിച്ചു. ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെ.ടി. ജലീൽ പറഞ്ഞു. കള്ളകടത്തിനു പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്.
മുസ്ലിംകൾ എല്ലാം സ്വർണക്കള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.