ചരിത്രത്തിൽ ഇന്ന്, വർത്തമാനവും … ‘ JYOTHIRGAMAYA ‘
🌅ജ്യോതിർഗ്ഗമയ🌅കൊല്ലവർഷം1200 കന്നി 20വിശാഖം / തൃതീയ2024 / ഒക്ടോബര്‍ 6, ഞായർ
ഇന്ന്നവരാത്രി നാലാം ദിവസം
*World Cerebral Palsy Day[ലോക സെറിബ്രൽ പാൾസി ദിനം -സെറിബ്രൽ പാൾസി രോഗം ബാധിച്ച 17 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനതയ്ക്ക് അവബോധം വളർത്തുന്നതിനും, അവരെ പൊതു സമൂഹത്തിനു മുന്നിലയ്ക്ക് കൊണ്ടു വന്ന് ലോകമെമ്പാടുമുള്ള കലണ്ടറുകളിൽ ഈ ദിവസം അടയാളപ്പെടുത്തുന്നതിനും വേണ്ടി ഒരു ദിനം. UniquelyCP എന്നതാണ് ഈ വർഷത്തെ ഈ ദിനാചരണത്തെ സംബന്ധിച്ച തീം]
*ലോക കമ്മ്യൂണിയൻ ഞായറാഴ്ച! -[ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ മുഴുവനും ഒക്ടോബറിലെ ആദ്യത്തെ ഞായറാഴ്ച ദിവസം ഒരേ ഉദ്ദേശലക്ഷത്തോടു കൂടി ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് ഒരു ദിവസം. ഇന്നേദിവസം ക്രിസ്ത്യാനികളുടെ ആഗോള ഐക്യത്തിനും ശക്തിയ്ക്കും വേണ്ടി യേശുക്രിസ്തുവിൻ്റെ സ്മരണയിൽ ഇപ്രകാരം അപ്പവും വീഞ്ഞും പങ്കിട്ട് ഒരുമിച്ചു കൂടുന്നതോടു കൂടി, വിവിധ ഭൂഖണ്ഡങ്ങളിലും സംസ്കാരങ്ങളിലും ജീവിച്ച് തങ്ങളുടെ വ്യത്യസ്ത വിശ്വാസപ്രമാണങ്ങളെ അനുസരിച്ചു വന്നിരുന്നവർ ഇത്തരമൊരു വലിയ മതസമൂഹത്തിൻ്റെ ഭാഗമാകുന്നത് കാണുന്ന മറ്റു വ്യക്തികളും സമൂഹങ്ങളുംഈ മത സമൂഹത്തിലേയ്ക്ക് ആകർഷിയ്ക്കപ്പെടാൻ കൂടി സാഹചര്യമൊരുക്കുന്ന ഒരു നിമിഷമാണിത്.] .
*ജർമ്മൻ അമേരിക്കദിനം ! [ German-American Day -ജർമ്മൻ കുടിയേറ്റക്കാരിലൂടെ അമേരിയ്ക്കയിൽ ഉണ്ടായ ജർമ്മൻ-അമേരിക്കൻ സംസ്കാരത്തിൻ്റെ ചില സാംസ്കാരിക, ഭാഷാ സ്വാധീനങ്ങളോട് തികഞ്ഞ സ്നേഹവും വിലമതിപ്പും കാണിക്കുവാൻ മാത്രമായി ഒരു ദിവസം.]*ദേശീയ പ്ലസ് സൈസ് അഭിനന്ദന ദിനം! [,സ്ത്രീകളെ ശാക്തീകരിക്കുന്നതിനോടൊപ്പം സൗന്ദര്യം, സ്തനങ്ങൾ തുടങ്ങിയ സ്ത്രീകളെ മാത്രം ബാധിക്കുന്ന അവരുടെ ചില പ്രശ്‌നങ്ങളെക്കുറിച്ച് അവർക്ക് അവബോധം വളർത്തുന്നതിനു വേണ്ടി ഒരു ദിനം. ഇതിനായി മാത്രം 2016-ൽ സ്ഥാപിതമായ ഒരു സംവിധാനമാന്ന് വിമൻ റോക്ക്, ഇൻകോർപ്പറേഷൻഇതിലെ ആളുകളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് ദേശീയ പ്ലസ് അപ്രീസിയേഷൻ ദിനം എന്ന ഈ ദിനാചരണം ആരംഭിച്ചത്.]
*National Badger Day !*ദേശീയ ബാഡ്ജർ ദിനം![ ബാഡ്‌ജറുകളെ അറിയുന്നതിനും പഠിക്കുന്നതിനും മാത്രമായി ഒരു ദിനം. എല്ലാ വർഷവും ഒക്ടോബർ 6 ന് ആചരിയ്ക്കപ്പെടുന്ന ഈ ദിനം ബാഡ്ജറുകളിലേയ്ക്കും അവയെ ഈ പ്രകൃതി നമ്മുടെ ലോകത്തിന് പ്രദാനം ചെയ്തതിനെ പറ്റിയും, അവയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവ് നൽകുന്നതിന് സഹായിയ്ക്കുന്നു.കുറഞ്ഞത് 2.50,000 വർഷമായി ബാഡ്ജറുകൾ ബ്രിട്ടീഷ് ദ്വീപുകളുടെ ഭാഗമാണ്, കൂടാതെ ബ്രിട്ടീഷ് ദീപസമൂഹത്തിൻ്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവയുടെ സാന്നിധ്യം ഒരു അവിഭാജ്യ ഘടകമാണ്.ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ബാഡ്ജറുകൾ കൊല്ലപ്പെടുന്നതുംവേട്ടയാടപ്പെടുന്നതും ആ ആവാസവ്യവസ്ഥയ്ക്കുണ്ടാക്കുന്ന നഷ്ടം ഉൾപ്പെടെ എല്ലാ കാര്യങ്ങളെ കുറിച്ചും.ആ സമൂഹത്തിൽ അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു പ്രധാന അവസരമാണ് ദേശീയ ബാഡ്ജർ ദിനം.]
*National Transfer Money To Your Daughter Day ![നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ അയാളുടെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി സഹായിക്കുമ്പോഴുണ്ടാകുന്ന ഒരു വികാരം പോലെ മറ്റൊന്നില്ല. ഒരു ചെറിയ പിന്തുണ പോലും ആ സമയം അവരെ വളരെ ദൂരം കൊണ്ടു പോകാൻ സഹായിയ്ക്കുന്നു എന്നതാണ് അതിലെ പ്രത്യേകത. അതിനാൽ അതിനായി ശ്രമിയ്ക്കാൻ ഒരു ദിവസം]
*ദേശീയപരിശീലക ദിനം!കായികതാരങ്ങളെ രൂപപ്പെടുത്തുകയും അവരുടെ കഴിവുകൾ, പ്രതിരോധശേഷി, ടീം വർക്ക് എന്നിവ വളർത്തുന്നതിനു സഹായിയ്ക്കുകയും, അവരുടെ കായികക്ഷമതയെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്യുന്നവരാണ് ഈ പരിശീലകർ അവർക്കായി ഒരു ദിവസം.
*National Physician Assistant Day![ദേശീയ ഫിസിഷ്യൻ അസിസ്റ്റൻ്റ് ദിനം – ആരോഗ്യ സംരക്ഷണത്തിൽ ഫിസിഷ്യൻ അസിസ്റ്റൻ്റുമാരുടെ (പിഎ) നിർണായകമായ പങ്ക് വ്യക്തമാക്കുന്നതിനുള്ള ഒരു ദിവസം. വർഷത്തിൽ ഒരിയ്ക്കൽ ഒക്‌ടോബർ 6 മുതൽ 12 വരെ ഈ ഹെൽത്ത് കെയർ ഹീറോകളെ നമുക്ക് സ്മരിയ്ക്കാം അവരെ ആദരിയ്ക്കാം.1967-ലെ ആദ്യത്തെ പിഎ ബാച്ചിൻ്റെ ബിരുദദാന ചടങ്ങ് നടന്ന ഒരു സുപ്രധാന ദിനമാണ് ഒക്ടോബർ 6 അതിനാലാണ് ഇവരെ ആദരിയ്ക്കാൻ ഈ ദിനം തന്നെ തിരഞ്ഞെടുത്തത്.]
*Clear a light day ![ ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ വലിയ വലിയ മാറ്റങ്ങൾ വരുത്തുന്നതു പോലെ, ഇൻകാൻഡസെൻ്റ് ബൾബിൽ നിന്ന് LED ബൾബിലേക്ക് മാറുന്നത് വ്യക്തിയ്ക്കും സമൂഹത്തിനും പ്രകൃതിയ്ക്കും ഒരു പോലെ ഊർജ്ജവും പണവും ലാഭിക്കാൻ സഹായിക്കും. എന്നതിനെ കുറിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്താൻ ഒരു ദിവസം ]
Jews Day of attonement[ യഹൂദ പാപപരിഹാരം]*ദേശീയ ഓറഞ്ച് വൈൻ ദിനം!*ദേശീയ മാഡ് ഹാറ്റർ ദിനം!* ശ്രീലങ്ക : അദ്ധ്യാപക ദിനം !* ഈജിപ്റ്റ് : സശസ്ത്ര സൈനിക ദിനം !
ഇന്നത്തെ മൊഴിമുത്ത് ””എൻ്റെ പുസ്തകങ്ങളിലെ വേദാന്തങ്ങളെക്കാൾ എന്നെ സംതൃപ്തനാക്കുന്നുണ്ട്, എന്റെ ജനാലയ്ക്കൽ വിരിഞ്ഞ ഒരു കോളാമ്പിപ്പൂ” [ – വാൾട്ട് വിറ്റ്‌മാൻ ]ജന്മദിനംകേരളത്തിലെ ചീഫ് സെക്രട്ടറിയായും, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ച, കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ. ജയകുമാർ ഐ.എ.എസ്ന്റെയും (1952),
മലയാള സിനിമയിൽ ആരീഫാ ഹസൻ്റെ ഭീമൻ എന്ന സിനിമയിൽ നായകനായി തുടങ്ങി ഇന്ന് വില്ലനായും ഹാസ്യനടനായും അഭിനയിക്കുന്ന രഘു എന്ന ഭീമൻ രഘുവിന്റെയും (1953),
‘എന്റെ മാനസപുത്രി ‘ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തയായ സിനിമ-സീരിയല്‍ താരം അര്‍ച്ചന സുശീലൻ്റേയും (1989),
തമിഴ് ചലചിത്ര നടൻ സത്യരാജിന്റെ മകനും തമിഴ് സിനിമാനടനുമായ സിബിരാജിന്റെയും (1982),
ബിഹാറിന്റെ ഇരുപത്തി മൂന്നാമത് മുഖ്യമന്ത്രിയായിരുന്ന ജിതൻ റാം മാൻജിയുടെയും (1944),
മാർപ്പാപ്പായുടെകാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആദ്യ മലയാളിയും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റേയും (1952),
ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ അമേരിക്കൻ- കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സിന്റെയും1936),
ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും യുദ്ധവിമാന പൈലറ്റുമായ മേജർ ലിയു യാങ്ങിന്റെയും (1978),
ബംഗ്ലാദേശിന്റെ വനിതാ-ശിശുക്ഷേമ മന്ത്രിയായ ഷിറിൻ ഷർമിൻ ചൗധരിയുടെയും (1966) ജന്മദിനം !സ്മരണാഞ്ജലി !!!വി.കെ.കൃഷ്ണമേനോൻ മ. ( 1896-1974)കെ.ജി രോഹിതാക്ഷൻ കർത്താ.(1929-1997 )പി.ആർ. ശിവൻ മ. (1937-2010)ഹെയ്സ്നം കനൈലാൽ മ. (1941-2016)ഗുരു ഹർ റായി മ. (1630 -1661)ബാബാസാഹിബ് അനന്തറാവുഭോസലെ മ. (1921-2007)ബി സത്യനാരായൺ റെഡ്ഡി മ. (1927-2012)അൻവർ സാദത്ത് മ. (1918 -1981)കാർട്ടൂണിസ്റ്റ് യേശുദാസൻ മ( 1938 -2021).വെളുത്തേരി കേശവൻ വൈദ്യർ മ. (1856-1896)
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു പ്രയത്നിക്കുകയും, ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും, സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി മാറുകയും,ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ( 1896 മെയ് 3 – 1974 ഒക്റ്റോബർ 6) ,
24.5.1982 മുതൽ 29.8.1983 വരെ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നകെ.ജി.ആർ. കർത്താ എന്നറിയപ്പെടുന്ന കെ.ജി രോഹിതാക്ഷൻ കർത്താ. (28 ജൂലൈ 1929-6 ഒക്ടോബർ 1997 )
തൊഴിലാളി സംഘടനാ പ്രവർത്തകനും ട്രാവൻകൂർ റയോൺസ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയും, സി.ഐ.ടി.യു നേതാവും , സാ മിൽ, മോട്ടോർ, ഇഷ്ടിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ശ്രമങ്ങൾ നടത്തുകയും,സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും, തിരനോട്ടം,സ്ട്രീറ്റ് ലൈറ്റ്, മുഖവുര, അതിരാത്രം തുടങ്ങിയ നാടകങ്ങളും രചിച്ച് സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുകയും , അഞ്ചാമത്തേയും ആറാമത്തേയും നിയമസഭകളിലെ സി.പി.ഐ.എം അംഗവുമായിരുന്ന ശ്രീ. പി.ആർ. ശിവൻ(22 ജൂലൈ 1937 – 6 ഒക്ടോബർ 2010),
പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമായിരുന്ന ഹെയ്സ്നം കനൈ ലാൽ (17 ജനുവരി 1941 – 6 ഒക്ടോബർ 2016)
ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച സിഖ് ഗുരു പരമ്പരയിലെ ഏഴാമത്തെ ഗുരുവായിരുന്ന ഗുരു ഹർ റായി (16ജനുവരി 1630 – 6 ഒക്ടോബർ 1661),
സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവും, തന്റെ ചുരുങ്ങിയ അധികാര സമയത്ത്, ഗഢ ചിരോളി ജില്ലക്ക് രുപം കൊടുക്കുക, പെൺകുട്ടികൾക്ക് സൌജന്യ വിദ്യാഭ്യാസം അനുവദിക്കുക, ഔറങ്കബാദിൽ ഹൈകോർട്ട് സ്ഥാപിക്കുക തുടങ്ങിയ പ്രധാന കാര്യങ്ങൾ നിർവഹിച്ച മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന ബാബാ സാഹിബ് അനന്ത്റാവു ഭോസലെ (15 ജനുവരി 1921 – 6 ഒക്റ്റോബർ 2007) ,
സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവും ഒറീസ, ഉത്തർപ്രദേശ് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഗവർണറും ആയിരുന്ന ബി സത്യനാരായൺ റെഡ്ഡി (21 ഓഗസ്റ്റ്1927 – 6 ഒക്റ്റോബർ 2012) ,
ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരൽ ,സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരം, തുടങ്ങി ഈജിപ്റ്റിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയും,1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകുകയും , ഇസ്രയേൽ സന്ദർശിക്കുകയും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും സമാധാനത്തിനുള്ള നോബൽ പുരസ്ക്കാര ജേതാവും ആയിരുന്ന ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത്(25 ഡിസംബർ 1918 – 6 ഒൿടോബർ 1981),
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂൺ വരച്ചു തുടങ്ങി ചന്തു, മിസിസ് നായർ, പൊന്നമ്മസൂപ്രണ്ട്, ജൂബാ ചേട്ടൻ, തുടങ്ങിയ കാർട്ടൂണുകളിലൂടെ കേരളത്തിലെ ജനപ്രിയനായ കാർട്ടൂണിസ്റ്റായി മാറിയ മാവേലിക്കരക്കാരൻ യേശുദാസനും (1938 ജൂൺ 12 , 2021 ഒക്ടോബർ 6).ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർകൃഷ്ണാദിയാശാൻ ജ. (1877-1937)സെബീന റാഫി ജ. (1924-1990)പ്രൊഫ. ടി.എൻ. കൃഷ്ണൻ ജ. (1928-2020 )ഡോ.കെ.എം.തരകൻ ജ. (1930- 2003)ഡോ.ടി.പി.സുകുമാരൻ ജ. (1934 -1996)സുകുമാരി ജ. (1940 -2013 )കലാമണ്ഡലം ഹൈദരാലി ജ. (1946-2006 )മേഘനാഥ് സാഹ ജ. ( 1893 -1956)വിനോദ് ഖന്ന ജ. (1946 -2017) . ലെ കൂർബസിയേ ജ. (1887-1965)
ദളിതരുടെ സാമൂഹ്യോന്നമനത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകനാണ് കൃഷ്ണാദിയാശാൻ എന്നറിയപ്പെട്ടിരുന്ന കൃഷ്ണേതി (ഒക്റ്റോബർ 6, 1877-1937)
ചവിട്ടുനാടകത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെ ക്കുറിച്ചും ചവിട്ടുനാടക കർത്താക്കളെ ക്കുറിച്ചും പ്രാചീന നടന്മാരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ചവിട്ടുനാടകം എന്ന കൃതി രചിച്ച പ്രമുഖയായ മലയാള സാംസ്കാരിക പ്രവർത്തകയും അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന സെബീന റാഫി(6 ഒക്ടോബർ 1924 – 22 ജൂൺ 1990),
പ്രമുഖനായ വയലിൻ വിദ്വാൻ തൃപ്പൂണിത്തുറ നാരായണയ്യർ കൃഷ്ണൻ എന്ന പ്രൊഫ. ടി.എൻ. കൃഷ്ണൻ (6 ഒക്റ്റോബർ 1928 – 2 നവംബർ 2020 ),
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനേകം കൃതികൾ രചിച്ച മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്ന ഡോ.കെ.എം. തരകൻ(1930 ഒക്ടോബർ 6 – 2003 ജൂലൈ 15),
നാടകം, അദ്ധ്യാപനം, സംഗീത ശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചപ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ.ടി.പി. സുകുമാരൻ(6 ഒക്ടോബർ 1934 – 7 ജൂലൈ 1996),
തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയായിരുന്ന സുകുമാരി(1940 ഒക്ടോബർ 6– 2013 മാർച്ച് 26),
ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമും ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കഥകളിഗായകന്‍ കലാമണ്ഡലം ഹൈദരാലി(1946 ഒക്ടോബർ 6 – 2006 ജനുവരി 5),
ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനു മായിരുന്ന വിനോദ് ഖന്ന (6 ഒക്ടോബർ, 1946 – 27 ഏപ്രിൽ, 2017) .
ജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്ന ‘സാഹയുടെ താപ അയണീകരണ സമവാക്യം’ (Saha’s Thermo-lonisation equation) (ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക് ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവർത്തനമാണ് താപഅയണീകരണം എന്നറിയപ്പെടുന്നത്. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇത് പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിൻറെ താപനില അറിയാൽ സാധിക്കുമെന്നത് അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികകല്ലായി.)കണ്ടു പിടിച്ച ഭാരതീയ ശാസ്‌ത്രജ്ഞൻ മേഘനാഥ് സാഹ (ഒക്ടോബർ 6, 1893 – ഫെബ്രുവരി 16, 1956),
ആധുനിക രൂപകല്പനയിൽ ആദ്യമായി താത്വിക പഠനങ്ങൾ നടത്തിയവരിൽ ഒരാളും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ എങ്ങനെ ഒരുക്കാം എന്നതിൽ ശ്രദ്ധാലുവും, അഞ്ചു പതിറ്റാണ്ട് നീണ്ട തന്റെ വാസ്തുശില്പ ജീവിതത്തിൽ മദ്ധ്യ യൂറൊപ്പിലെമ്പാടും, ഇന്ത്യയിലും റഷ്യയിലും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും പല പ്രധാന കെട്ടിടങ്ങളും നിർമ്മിക്കുകയും ചെയ്ത ഒരു നഗര ആസൂത്രകനും ചിത്രകാരനും ശില്പിയും എഴുത്തുകാരനും ആധുനിക തടിസാമാനങ്ങളുടെ ശില്പിയുമായിരുന്ന സ്വിസ് വംശജനായ ലെ കൂർബസിയേ എന്ന് അറിയപ്പെട്ടിരുന്ന ചാൾസ്-എഡ്വാർഡ് ഷാണ്ണറെ (ഒക്ടോബർ 6, 1887 – ഓഗസ്റ്റ് 27, 1965),
ചരിത്രത്തിൽ ഇന്ന് …1891 – ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.
1889 – തോമസ് ആൽവാ എഡിസൺആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.
1927 – ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ‘ദ ജാസ് സിങ്ങർ’ പ്രദർശിപ്പിക്കപ്പെടുന്നു.
1979 – പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ, യുഎസിലെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യത്തെ മാർപ്പാപ്പയായി
1995 – ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു.
1989 -സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജിയായി ജസ്റ്റിസ് ഫാത്തിമാ ബീവി നിയമിതയായി.
2007 – ജെയ്‌സൺ ലൂയിസ് ഭൂമിയുടെ ആദ്യത്തെ മനുഷ്യശക്തിയുള്ള പ്രദക്ഷിണം പൂർത്തിയാക്കി.
2010 – ഒരു മുഖ്യധാരാ ഫോട്ടോ പങ്കിടൽ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം സ്ഥാപിതമായി.
2018 – യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് ബ്രെറ്റ് കവനോവിനെ സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസായി സ്ഥിരീകരിച്ചു , തർക്കപരമായ സ്ഥിരീകരണ പ്രക്രിയ അവസാനിപ്പിച്ചു .
2022 – ആനി എർണാക്‌സിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു . ********** By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya