മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരി മുംതാസ് അലിയുടെ ആഢംബര കാര്‍ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തി . കാണാതായ വ്യാപാരിയുടെ അന്വേഷണം ആരംഭിച്ച് മംഗളൂരു പൊലീസ്.
ഇന്ന് രാവിലെയാണ് മുംതാസ് അലിലെ കാണാതായത്. c. മുംതാസ് പാലത്തില്‍ നിന്ന് താഴേക്ക് വീണതാകാമെന്ന നിഗമനത്തില്‍ കോസ്റ്റ്ഗാര്‍ഡും എസ്ഡിആര്‍എഫ് സംഘവും നദിയില്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ മുംതാസ് അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മംഗളൂരു പൊലീസ് കമീഷണര്‍ അനുപം അഗ്രവാള്‍ അറിയിച്ചു.