മലപ്പുറം: എ.ഡി.ജി.പി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീൽ എം.എൽ.എ. ‘അവസാന വിക്കറ്റും വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പി.വി. അന്‍വറും ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരുന്നു. ‘അജിത് കുമാറിന്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.