‘അപ്പുറം പാക്കലാം തമ്പീ, ഇനി തമിഴ് താൻ പേസും’; തമിഴിൽ മറുപടിയുമായി അൻവർ, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

മലപ്പുറം : അയോഗ്യത ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടിക്ക് പകരം സാമൂഹിക കൂട്ടായ്മ പ്രഖ്യാപിക്കാൻ ഒരുങ്ങി പി. വി അൻവര്‍ എംഎൽഎ. ‘ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ എന്ന പേരിലാണ് കൂട്ടായ്മ. നയപരിപാടികൾ അല്‍പ്പസമയത്തിനകം മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ അവതരിപ്പിക്കും. യോഗത്തിൽ പങ്കെടുക്കാനും അൻവറിന്റെ വാക്കുകൾ കേൾക്കാനും വലിയ ജനക്കൂട്ടമാണ് മഞ്ചേരിയിലെത്തിയിരിക്കുന്നത്.

ട്രാഫിക്ക് നിയന്ത്രണത്തിന്റെ പേരിൽ പലയിടത്തും വാഹനങ്ങൾ പൊലീസ് തടയുകയാണെന്ന് പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ”കിലോമീറ്ററുകൾ അപ്പുറത്ത് വെച്ച് പൊലീസ് വാഹനം നിയന്ത്രിക്കുകയാണ്. തന്നെ തോൽപ്പിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടിൽ പൊലീസെത്തിയിരിക്കുന്നു, നിങ്ങൾക്ക് കളളക്കടത്തുമായി എന്ത് ബന്ധമെന്നാണ് ചോദ്യം. ഇതെല്ലാം  ഇവിടെ നടക്കുന്നുണ്ട്”. ഡിഎംകെയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഒഴിഞ്ഞ് മാറിയ അൻവർ അപ്പുറം പാക്കലാം തമ്പീയെന്നും ഇനി തമിഴ് മട്ടും പേസും എന്നും തമിഴിൽ മറുപടി നൽകി.   

എന്തൊരു കഷ്ടം! ചെളിയിൽ പുതഞ്ഞ കാറിൽ 2 മണിക്കൂർ കുടുങ്ങി സ്ത്രീയും കുട്ടികളും, കാർ ഉയർത്തിയത് ക്രെയിനെത്തിച്ച്

 

By admin