ചണ്ഡിഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പു​രോ​ഗമിക്കുന്നു. 20,632 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ 2.03 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുന്നത്.
90 അംഗ നിയമസഭയിലേക്ക് 101 വനിതകൾ ഉൾപ്പെടെ 1031 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 464 പേർ സ്വതന്ത്രരാണ്. വോട്ടർമാരിൽ 5.25 ലക്ഷം പേർ 18നും 19നും ഇടയിൽ പ്രായമുള്ളവരാണ്. 2.31 ലക്ഷം വോട്ടർമാർ 85 വയസ്സിന് മുകളിലുള്ളവരും.
2014ൽ ​കോ​ൺ​ഗ്ര​സി​ൽ നി​ന്നും സം​സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത ബി.​ജെ.​പി 2019ലും ​ഭ​ര​ണം നി​ല​നി​ർ​ത്തി. ഹാട്രിക് വിജയമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ജനവിധി തേടുന്നത്. ഏറെക്കാലം അധികാരത്തിന് പുറത്തുനിന്ന കോൺഗ്രസ് തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ആം ആദ്മി പാർട്ടി, ഐ.എൻ.എൽ.ഡി-ബി.എസ്.പി സഖ്യം, ജനനായക് ജനത പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയും മത്സരരംഗത്തുണ്ട്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *