ആഗ്ര: സ്‌കൂൾ അധ്യാപികയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുപിയിൽ നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്ര സ്വദേശിയായ അധ്യാപിക മഥുരയിലെ ഒരു സ്‌കൂളിൽ പഠിപ്പിച്ചിരുന്ന സമയത്ത് പഠനത്തിൽ പിന്നോക്കം നിന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അധിക ക്ലാസുകൾ നൽകിയിരുന്നു.
ഈ വിദ്യാർത്ഥി അധ്യാപികയുമായി കൂടുതൽ അടുക്കുകയും, അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് അധ്യാപിക ഇയാളിൽ നിന്ന് അകന്നപ്പോൾ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾക്ക് അധ്യാപികയുടെ വീഡിയോ നൽകുകയും ചെയ്തു.
ഇവർ പിന്നീട് വീഡിയോ വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.