സഞ്ജു ഓപ്പണർ, വെടിക്കെട്ടൊരുക്കാൻ കൂടെ അഭിഷേക് ശർമ; ബംഗ്ലാദേശിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെസാധ്യതാ ടീം

ഗ്വാളിയോര്‍: ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീം നാളെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മായ്ക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പരയും തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യരകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

ടി20 പരമ്പരക്ക് പ്രഖ്യാപിച്ച 16 അംഗ ടീമില്‍ ഒരേയൊരു സ്പെഷലിസ്റ്റ് ഓപ്പണറെ മാത്രമാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ നാളെ അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനുള്ള നിയോഗം മലയാളി താരം സഞ്ജു സാംസണായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മുമ്പ് ഓപ്പണ്‍ ചെയ്തിട്ടുള്ള സഞ്ജു പിന്നീട് യശസ്വി ജയ്സ്വാളും ജോസ് ബട്‌ലറും എത്തിയതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങുകയായിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് കളികളില്‍ ഒന്നില്‍ ഓപ്പണറായും മറ്റൊന്നില്‍ മൂന്നാം നമ്പറിലും അവസരം കിട്ടിയെങ്കിലും സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഏറെ കാലത്തിനുശേഷമാണ് സഞ്ജുവിന് ടി20 ടീമില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ കളിക്കാനുള്ള അവസരം ഒരുങ്ങുന്നത്.

ഗ്രൗണ്ടില്‍ ഓസ്ട്രേലിയൻ താരങ്ങളെ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യൻ താരം; അത് വിരാട് കോലിയല്ല

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ എത്തും. നാലാമനായി നാലാം നമ്പറില്‍ മുന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാവും പ്ലേയിംഗ് ഇലവനിലെത്തുക. ഫിനിഷർമാരായി അഞ്ചാം നമ്പറിൽ ശിവം ദുബെയും ആറാമനായി റിങ്കു സിംഗും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാന്‍ പരാഗിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറാവും പ്ലേയിംഗ് ഇലവനിലെത്തുക. സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയി പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും മായങ്ക് യാദവും പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.

റൺ ഔട്ടായ ന്യൂസിലൻഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയർ, തർക്കിച്ച് ഹർമൻപ്രീത്; ക്രിക്കറ്റ് നിയമങ്ങളിൽ പറയുന്നത്

ബംഗ്ലാദേശിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin