വെയിലാണെങ്കിൽ പോലും പുഴയിലോ തോട്ടിലോ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം, 6 ജില്ലകളിൽ യെല്ലോ അലെർട്ട്, മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതൽ മഴ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.  

By admin

You missed