ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയില്‍ പര്യടനം നടത്തും. നഗരത്തിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ പാതയായ കൊളാബ-ബാന്ദ്ര-സീപ്‌സ് മുംബൈ മെട്രോ ലൈന്‍ 3 ഉദ്ഘാടനം ചെയ്യും.
മുംബൈയിലെ മറ്റ് വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ആരെ ജെവിഎല്‍ആറിനും ബാന്ദ്ര കുര്‍ള കോംപ്ലക്സിനും ഇടയിലുള്ള മുംബൈ മെട്രോ ലൈന്‍ 3 ന്റെ 12.69 കിലോമീറ്റര്‍ ഭാഗം ഭാഗികമായി തുറക്കും.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍, കേന്ദ്ര ഭവന- നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *