ദുബായ്: എമിറേറ്റ്സ് വിമാനങ്ങൾവഴി ദുബായിലേക്കും പുറത്തേക്കും യാത്രചെയ്യുന്നർന്നവർ ലഗേജുകളിലോ കൈവശമോ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകരുതെന്ന് നിർദ്ദേശം. ചെക്ക്-ഇൻ ബാഗേജിലോ ക്യാബിൻ ബാഗേജിലോ പേജറുകളും വാക്കി-ടോക്കികളും നിരോധിച്ചതായാണ് അറിയിപ്പ്.
വെള്ളിയാഴ്ച രാത്രിയാണ് എമിറേറ്റ്‌സ് ഏറ്റവും പുതിയ യാത്രാ അപ്‌ഡേറ്റ് പുറത്തിറക്കിയത്. യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ ഇത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ ദുബായ് പൊലീസ് പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ യാത്രാനിർദ്ദേശങ്ങൾ എമിറേറ്റസ് പുറത്തിറക്കിയത്. അതേസമയം ലെബനൻ, ഇറാൻ, ഇറാഖ്, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുളള വിമാന സർവ്വീസുകളും നിയന്ത്രിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *