കുവൈറ്റ്: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ കുവൈറ്റ്, 2024 സെപ്റ്റംബര്‍ 29-ന് സല്‍മിയയിലെ മരിന ഹോട്ടലില്‍ വാര്‍ഷിക പൊതു സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി.
 പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനോടൊപ്പം, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഒരു അവലോകനവും സമ്മേളനത്തില്‍ നടന്നു.
ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന ഗുര്വിന്ദര്‍ സിംഗ്ലാംബ, തന്റെ കാലാവധിയിലെ അനുഭവങ്ങള്‍ പങ്കുവച്ച്, ഐബിപിസി അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതില്‍ കൗണ്‍സിലിന്റെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
സെക്രട്ടറി പദവിയില്‍ നിന്ന് വിരമിക്കുന്ന സോളിമാത്യു, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദമായി വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രഷറര്‍ സുനിത് അറോറ, സിഎ ദീപക് ബിന്ദല്‍ തയ്യാറാക്കിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ അവതരിപ്പിച്ചു. 

അംഗങ്ങള്‍ ഏകകണ്ഠമായി ഈ സാമ്പത്തിക റിപ്പോര്‍ട്ട് അംഗീകരിച്ചു. ഐബിപിസി പ്രോട്ടോകോള്‍ പ്രകാരം നിലവിലെ വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാകിര്‍ പുതിയ ചെയര്‍മാനായും, നിലവിലെ ജോയിന്റ് സെക്രട്ടറി സുരേഷ് കെ.പി. പുതിയ സെക്രട്ടറിയായും ഉയര്‍ത്തപ്പെട്ടു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഗൗരവ് ഒബ്‌റോയി വൈസ് ചെയര്‍മാനായും, സുനിത് അറോറ ജോയിന്റ് സെക്രട്ടറിയായും, കൃഷന്‍ സൂര്യകാന്ത ്ട്രഷറര്‍ ആയും തിരഞ്ഞെടുക്കപെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ കൈസര്‍ ഷാകിര്‍, 2024-2026 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തി.
ഐബിപിസിയുടെ ഭാവിപദ്ധതികള്‍ അദ്ദേഹം അവതരിച്ചു.ഐബിപിസി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായും മറ്റ് സംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. 

ഐബിപിസി സെക്രട്ടറി സുരേഷ് കെപി, കുവൈത്തിലെ ഇന്ത്യന്‍ എംബസിയും സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വകയും ഐബിപിസി സംരംഭങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍കൃഷ്ണന്‍ സൂര്യകാന്തിന്റെ നന്ദി പ്രസ്താവനയോടു കൂടി യോഗം സമാപിച്ചു. ഐബിപിസി കുവൈറ്റ്, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഒരു ലാഭേച്ഛാ രഹിത സംഘടനയാണ്, ഇന്ത്യന്‍ ബിസിനസുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇന്ത്യ-കുവൈത്ത് വ്യാപാര, പ്രൊഫഷണല്‍ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദി നല്‍കുകയാണ് ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *