കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ ചേവായൂർ പോലീസാണ് കേസ് എടുത്തത്.ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് മനാഫ് സമൂഹമാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനൽ ഉപയോ​ഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *