വിചാരണ കോടതിയിൽ ഹാജരാകാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണം; കോടതിയോട് അഭ്യർത്ഥിച്ച് കാമുകനെ കൊലപ്പെടുത്തിയ യുവതി

വിചാരണ വേളയിൽ കോടതിയിൽ ഹാജരാകുന്നതിന് മുമ്പ്, തനിക്ക് മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന വിചിത്രമായ ആവശ്യവുമായി യുവതി. ഇവര്‍ കാമുകനെ സ്യൂട്ട്‌കേസിനുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. തന്‍റെ മേക്കപ്പും മുടിയും പ്രൊഫഷണലുകളായ മേക്കപ്പ് ആർട്ടിസ്റ്റുകളെ കൊണ്ട് ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇവർ കോടതിയോട് അഭ്യർത്ഥിച്ചത്. ഫ്ലോറിഡയിലെ  വിന്‍റർ പാർക്കിൽ തന്‍റെ ജോർജ് ടോറസ് ജൂനിയർ എന്ന വ്യക്തിയുടെ വിചിത്രമായ മരണത്തിൽ നാലുവർഷം മുൻപ് അറസ്റ്റിലായ ഇയാളുടെ കാമുകി സാറാ ബൂൺ ആണ് ബുധനാഴ്ച നടന്ന പ്രീ-ട്രയൽ ഹിയറിംഗിൽ ഇത്തരത്തിൽ ഒരു വിചിത്രമായ ആവശ്യം കോടതിയോട് അഭ്യർത്ഥിച്ചത്. 

മദ്യപിച്ചതിന് ശേഷം ഒളിച്ചു കളിക്കുന്നതിനിടയിലാണ് ടോറസ് മരിച്ചത് എന്നാണ് സാറാ ബൂൺ പോലീസിനോട് പറഞ്ഞത്. ടോറസിന്‍റെ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ സാറയുടെ ഫോൺ പരിശോധിച്ച പോലീസിന് സ്യൂട്ട്കേസിനുള്ളിൽ പൂട്ടിയിട്ട ടോറസിനെ സാറ മർദ്ദിക്കുന്നതിന്‍റെയും തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ടോറസ് പറയുന്നതിന്‍റെയും ദൃശ്യങ്ങൾ കണ്ടെടുത്തു. ഒളിച്ചുകളിക്കിടയിൽ മദ്യലഹരിയിൽ താൻ ഉറങ്ങിപ്പോയെന്നും ഏകദേശം 30 മിനിറ്റുകൾ കഴിഞ്ഞാണ് താൻ ഉണർന്നത് എന്നുമാണ് പോലീസിന് സാറ നൽകിയ മൊഴിയിൽ പറയുന്നതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സാറാ, ടോറസിനെ സ്യൂട്ട് കേസില്‍ പൂട്ടിയിടുമ്പോള്‍ ഇരുവരും ചിരിക്കുന്നത് വീഡിയോയില്‍ കാണാമെന്നും പോലീസിന്‍റെ എഫ്ഐആറില്‍ പറയുന്നു. 

‘പിടിയെടാ പിടിയെടാ’; കസ്റ്റമറിന്‍റെ കഴുത്തിന് കുത്തിപിടിച്ച് കെഎഫ്സി ജീവനക്കാരന്‍; വീഡിയോ വൈറൽ

‘എനിക്കും മകനും ഇടയിലെ പ്രധാന പ്രശ്നം ഇതാണ്. അതിനെ ഞാൻ ഇല്ലാതാക്കുന്നു’; മകന്‍റെ ബൈക്കിന് തീയിട്ട് അച്ഛൻ

താൻ കരുതിയത് ആ സമയം കൊണ്ട് ടോറസ് പുറത്തിറങ്ങിപ്പോയി കാണുമെന്നാണെന്നും ഇവർ പറയുന്നു.  അടുത്ത ദിവസവും ടോറസിനെ കാണാതെ വന്നപ്പോൾ താൻ നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്കേസിനുള്ളിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയതെന്നും സാറ പോലീസിനോട് പറഞ്ഞു.  എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ടോറസിന്‍റെ കൊലപാതകത്തിൽ കുറ്റക്കാരിയായി കണ്ടെത്തിയ സാറയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണ വേളയിൽ തനിക്ക് സ്വന്തമായി മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന സാറാ ബൂണിന്‍റെ ആവശ്യം കോടതി തള്ളി. അതേസമയം ടോറസിനെതിരെ നേരത്തെ ഗാര്‍ഹിക പീഡനത്തിന് കേസുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ സാറയ്ക്ക് ജീവപര്യന്തം തടവ് ലഭിക്കാമെന്നും മിറർ റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് വില 66 കോടി; ‘വിൽക്കാൻ പറ്റില്ലെന്ന്’ കരുതി ഉപേക്ഷിച്ച പിക്കാസോ ചിത്രം കണ്ടെത്തിയത് വീടിന്‍റെ നിലവറയിൽ
 

By admin

You missed