കോട്ടയം: ഒരു മാസമായി തകരാറിലായ കോട്ടയം മെഡിക്കൽ കോളേജിലെ സ്കാനിങ്ങ് മിഷ്യൻ തകരാറിലായിട്ടും നന്നാക്കാൻ അധികൃതർ ശ്രമിക്കാത്തത് സ്വകാര്യ ലാബുകളെ സഹായിക്കനാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തുന്ന സാധരണക്കാർ സ്കാനിങ്ങ് അമിതചാർജ് മുടക്കി സ്വകാര്യ ലാബിൽ നടത്തുകയും, മരുന്നുകൾ പുറത്തു നിന്ന് വാങ്ങേണ്ട സാഹചര്യവുമാണ് നിലവിൽ ഉള്ളതെന്നും സജി പറഞ്ഞു.
സ്വകാര്യ ലാബുകളുമായുള്ള ഒത്തുകളി അവസാനിപ്പിച്ച് ഉടൻ സ്കാനിങ്ങ് മിഷ്യൻ റിപ്പയർ ചെയ്യണമെന്നും, പാവപ്പെട്ട രോഗികൾക്കെതിരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.