ഡല്‍ഹി: ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 ഉദ്ധരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നടക്കുന്ന ജാതിവിവേചനത്തെ എതിര്‍ത്ത് സുപ്രീം കോടതി രംഗത്തെത്തിയത്.
ആര്‍ട്ടിക്കിള്‍ 17 പ്രകാരം എല്ലാവരും ജനിക്കുന്നത് തുല്യരായിട്ടാണെന്നും ജയിലുകളില്‍ ഉള്‍പ്പെടെ ജാതിവിവേചനം കാണിക്കുന്നത് കൊളോണിയലിസ്‌റ്റുകളുടെ തിരുശേഷിപ്പാണെന്നും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ജാതിവിവേചനം ഉണ്ടെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി പുതിയ നിര്‍ദേശം നല്‍കിയത്.
ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള, ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ജാതി വിവേചന വ്യവസ്ഥകൾ എടുത്തുകളയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചത്.
ജയിലുകളിലെ രജിസ്‌റ്ററുകളിലുള്ള “ജാതി” കോളവും ജാതിയെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങളും ഒഴിവാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.