കൊച്ചി: എഴുത്തുകാരനും ഫെഡറൽ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാർ രചിച്ച പുതിയ നോവൽ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരൻ കെ വി മണികണ്ഠൻ പ്രകാശനം ചെയ്തു.എഴുത്തുകാരിയും അധ്യാപികയുമായ  തസ്മിൻ ഷിഹാബ് പുസ്തകം ഏറ്റുവാങ്ങി. നന്ദകുമാർ എസ് പുസ്തകപരിചയം നടത്തി.ക്രൈം ത്രില്ലർ വിഭാഗത്തിൽ, ബാങ്കിങ് പശ്ചാത്തലത്തിൽ വികസിക്കുന്ന കഥാപരിസരമുള്ള അമിത് കുമാറിന്റെ രണ്ടാമത്തെ നോവലാണ് മിസ്റ്ററി അറ്റ് മാമംഗലം. നേരത്തെ, ബാങ്കിങ് ക്രൈം ത്രില്ലറായി പുറത്തിറക്കിയ ‘ഏകെ’ എന്ന നോവലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കുട്ടികൾക്കുള്ള നോവലായ സ്വപ്നലോകത്തെ രാജകുമാരൻ, ചെറുകഥാസമാഹാരമായ ഒരുജാതി ആൾക്കാർ, കന്നഡ ഭാഷാ പഠനസഹായിയായ മലയാളികൾക്ക് ഈസി കന്നഡ, തുടങ്ങിയവയാണ് അമിത് കുമാറിന്റെ മറ്റു കൃതികൾ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രകഥ മത്സരത്തിൽ കിട്ടു എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഡിസി ബുക്‌സാണ് മിസ്റ്ററി അറ്റ് മാമംഗലത്തിന്റെ പ്രസാധകർ. വില 250 രൂപ.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *