രോഗപ്രതിരോധ പ്രവർത്തനം, മുറിവ് പെട്ടെന്ന് ഉണങ്ങുക, പ്രത്യുൽപാദന ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
പയർവർഗ്ഗങ്ങൾ സിങ്ക് കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ നാരുകൾ, പ്രോട്ടീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പോലുള്ള മറ്റ് പോഷകങ്ങളും നൽകുന്നു. പയർവർഗ്ഗങ്ങളിൽ നിന്നുള്ള സിങ്ക് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകൾ,  സൂര്യകാന്തി വിത്തുകൾ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും നൽകുന്നു.  സിങ്ക് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. 
കശുവണ്ടി, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ സിങ്ക് അടങ്ങിയിരിക്കുന്നു. നട്സ് സ്മൂത്തിയിലോ സാലഡുകളിലോ ചേർത്ത്  കഴിക്കുന്നത് ഏറെ നല്ലതാണ്. പാൽ ഉൽപന്നങ്ങളായ ചീസ്, തൈര് എന്നിവയിൽ സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. ധാന്യങ്ങളിൽ നിന്നുള്ള സിങ്ക് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും വിശപ്പും മെറ്റബോളിസവും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സിങ്ക്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ മുട്ട രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ആരോഗ്യകരമായ ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *