ഡൽഹി: ലെബനോനിൽ ഹിസ്ബുല്ലയുമായി കരയുദ്ധത്തിൽ എട്ട് ഇസ്രായേൽ സൈനീകൻ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലെബനോൻ അതിർത്തിയിൽ നിന്ന് 400 മീറ്റർ ഉള്ളിലേക്ക് കടക്കാൻ ഇതുവരെ ഇസ്രയേൽ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ആസ്ഥാനം, റോക്കറ്റ് ലോഞ്ചറുകൾ, ആയുധ സംഭരണകേന്ദ്രങ്ങൾ എന്നിവ ഇതിനോടകം തകർത്തെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
അതേസമയം, മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന് കനത്ത തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഇ
റാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. പ്രത്യാക്രമണം എങ്ങനെ എന്നതിൽ ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിയാലോചന തുടരുകയാണ്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.