മലയാള സിനിമയിലും തമിഴിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുകയാണ് നടി സ്വാസിക. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസികയെക്കുറിച്ച് ഭര്‍ത്താവ് പ്രേം പറയുന്നതിങ്ങനെ…
”സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാല്‍ തൊട്ട് തൊഴാറുണ്ട്. ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം, ഞാനും ചെയ്യുമെന്ന് ഞാന്‍ പറയും.
ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ അവള്‍ ഓടിവന്ന് കാല് പിടിച്ചിട്ടങ്ങ് പോകും. ഞാന്‍ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമയിലും പരസ്യങ്ങളിലുമൊക്കെ അഭിനയിക്കാന്‍ പോകുമ്പോഴാണ് കൂടുതലും ഇത്തരത്തില്‍ ചെയ്യുന്നത്.
സിനിമയില്‍ കാണുന്നത് പോലെ ചായ എടുത്ത് തരും. കഴിക്കാന്‍ വിളമ്പിത്തരും. ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കും. ആ കണ്‍സപ്റ്റാണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാന്‍ പ്ലേറ്റ് കഴുകിയാല്‍ വലിയ ദേഷ്യമാണ്. ഇതെന്റെ വിശ്വാസവും ഇഷ്ടവുമാണെന്ന് പറയും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതില്‍ നിന്ന് മാറില്ലെന്നാണ് സ്വാസിക പറയുന്നത്. എന്നെ അടുക്കളയില്‍ കയറാനും സമ്മതിക്കില്ല, കയറിയാല്‍ അവിടെയിരിക്ക്, ഞാന്‍ കൊണ്ടുവരാമെന്ന് പറയും..”