കോഴിക്കോട്: അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല, കുടുംബത്തോട് മാപ്പുചോദിച്ച് ലോറി ഉടമ മനാഫ്. വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് മാപ്പുപറയുന്നു.
ഇത്തരമൊരു വാര്‍ത്താസമ്മേളനം സ്വപ്‌നത്തില്‍ പോലും ആലോച്ചിരുന്നില്ലെന്ന് മനാഫ് പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ സത്യാവസ്ഥ പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല. അര്‍ജുനായി അവസാനം വരെ നിലനിന്നു. അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യത്തില്‍ ഒരിടത്തും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ കുടുംബത്തിനോടൊപ്പമാണ് താനും തന്റെ കുടുംബവും നില്‍ക്കുന്നത്. ഇങ്ങനെയെത്തിയതില്‍ താനായാലും അവരായാലും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടിയിരുന്നു.