തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വിവാഹ മോചിതരായതിനു പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകനും ബിആര്‍എസ് നേതാവുമായ കെ.ടി. രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തിൽ പ്രതികരണവുമായി നടി. തന്‍റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായി ചിത്രീകരിക്കാൻ പാടില്ലെന്നും നടി വ്യക്തമാക്കി. മന്ത്രിയുടെ പേരെടുത്തു പറഞ്ഞായിരുന്നു സാമന്തയുടെ പ്രതികരണം. സാമന്തയുടെ കുറിപ്പിന്‍റെ പൂർണരൂപം…. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1