ലഖ്നൗ: യഥാർഥ മതം മറച്ചുവെച്ച് ഇരുപതുകാരിയെ വിവാഹം ചെയ്ത യുവാവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
മുഹമ്മദ് ആലിം അഹമ്മദ്, തന്റെ മതം മറച്ചുവെച്ച് ഹിന്ദുവാണെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതിനാണ് ബറേലി ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഇയാളുടെ പിതാവ് സാബിർ അലിയ്ക്ക് രണ്ട് വർഷം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഉത്തർപ്രദേശ് സർക്കാർ ഈ വർഷമാദ്യം നിയമവിരുദ്ധ മതപരിവർത്തന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെയാണ് കോടതി വിധി.
കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ യുവതിയ്‌ക്കൊപ്പം പഠിച്ച യുവാവ് ആനന്ദ് കുമാറെന്ന് പേരിലാണ് യുവതിയുമായി സൗഹൃദം പാലിച്ചത്. ഇത് പിന്നാലെ പ്രണയമായി വളരുകയായിരുന്നു.
ഇതിനിടയിൽ യുവാവ് യുവതിയെ ഹോട്ടലിൽ കൊണ്ടുപോവുകയും അവിടെ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു.
പിന്നീട് 2022 മാർച്ച് 13-ന് ബറേലിയിലെ ഒരു ക്ഷേത്രത്തിൽ ഇരുവരും പോയി വിവാഹം കഴിച്ചെന്നുമാണ് യുവതിയുടെ മൊഴി. 
വിവാഹശേഷം വരന്റെ വീട്ടിലെത്തിയപ്പോഴാണ് വരന്റെ യഥാർഥ പേരും മതവും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് യുവതി മൊഴി നൽകി.
വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പെ മതപരിവർത്തനത്തിന് വരന്റെ കുടുംബം തന്നെ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. ഇതിനെതുടർന്നാണ് യുവതി നിയമനടപടിയുമായി മുന്നോട്ട് നീങ്ങിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *