നിലമ്പൂര്‍: എനിക്ക് ശേഷം പ്രളയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് പി വി അന്‍വര്‍ എംഎല്‍എ. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങളെന്ന് പറയപ്പെടുന്ന ഭാഗം എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് സൂചന ലഭിച്ചെന്ന് അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ വ്യക്തികളാണ് വിവരങ്ങള്‍ ഏജന്‍സിക്ക് കൈമാറിയത് എന്നാണ് വിവരം. ഈ കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അന്‍വര്‍ പറഞ്ഞു. 
താന്‍ പറഞ്ഞതല്ലെങ്കില്‍ ഏജന്‍സിക്കും ദ ഹിന്ദുവിനും എതിരെ കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്. അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാത്തത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പി ആര്‍ ഏജന്‍സിക്ക് കുറിപ്പുകള്‍ പോയ സംഭവം അറിവോടെ അല്ലെങ്കില്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് അല്ലെ. 
അതിനര്‍ത്ഥം സംഭവിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുകയാണെന്നും പി വി അന്‍വര്‍  പറഞ്ഞു. സെപ്റ്റംബര്‍ 13 ലെ ഏജന്‍സിയുടെ റിലീസിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. 
സ്ഥാനം ഒഴിയുന്നില്ലങ്കില്‍ മാപ്പ് എങ്കിലും പറയണം. മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സി ഇല്ലെന്ന് മന്ത്രിമാര്‍ പറയും. ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പറയും.
പി ആര്‍ ഏജന്‍സിയെ കുറിച്ച് പാര്‍ട്ടിക്ക് 40 അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായങ്ങള്‍ പറയാന്‍ നട്ടെല്ല് ഉള്ള ആരും ഇല്ലാത്തത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ അവസ്ഥ വന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *