മതിലകം: ചരക്കുലോറികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി ജനാര്‍ദ്ദനന്‍ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരണ്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മിറക്കിള്‍, ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ലോറികളുടെയും മുന്‍ഭാഗം തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ നാലിന് മുക്കാലോടെ മതിലകം പോലീസ് സ്റ്റേഷന് തെക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മതിലകം പോലീസ് സ്ഥലത്തെത്തി.