ഇടുക്കി: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 98 മത് ജന്മദിനത്തോടനുബന്ധിച്ച് ഇഎപി ഹാളിൽ വച്ച് പുരസ്കാര സമർപ്പണം നടന്നു.
രാജു തരണയിൽ (മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്), ജോഷി ഓടയ്ക്കൽ (മദർ ആൻഡ് ചൈൽഡ്ഫൗണ്ടേഷൻ സെക്രട്ടറി), ചലച്ചിത്ര മിമിക്രി താരം അജിത്ത് കൂത്താട്ടുകുളം, നാഥാ ഉപാസന ഡയറക്ടർ ഫാദർ പ്രിൻസ് പരത്തനാല്‍,
കേരള സാഹിത്യവേദി പ്രവർത്തകൻ രാജൻ തെക്കുംഭാഗം, നൃത്ത ദമ്പതികളായ സുരേഷ് ആൻഡ് ലതാ സുരേഷ്, പ്രശസ്ത നീന്തൽ താരം ബേബി വർഗീസ്, ചലച്ചിത്ര ക്യാമറാമാൻ ടോൺസ് അലക്സ്, നർത്തകൻ ശ്രീഹരി, നർത്തകി മീനാക്ഷി എന്നിവർക്കാണ് മന്ത്രി റോഷി അഗസ്റ്റിൻ പ്രേംനസീർ പുരസ്കാരം നൽകിയത്.
നടനും നാടക പ്രവർത്തകനുമായ തൊടുപുഴ കൃഷ്ണൻകുട്ടി, ഫിലിം സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സാർ ബാദുഷ, തൊടുപുഴ ചാപ്റ്റർ പ്രസിഡന്റ് വിജയകുമാർ നായർ, സെക്രട്ടറി സന്തോഷ്മാത്യു, വൈസ് പ്രസിഡണ്ട് ബിനോയ് ജെയിംസ്, ജോയിൻ സെക്രട്ടറി അശ്വതി സുമേഷ്, ഖജാൻജി സന്ധ്യാ തൊടുപുഴ, മീഡിയ കൺവീനർ ബിജു ബി മാക്സ്,പ്രോഗ്രാം കൺവീനർ രാജേഷ് താരോദയം തുടങ്ങി മറ്റു പ്രവർത്തകരും പങ്കെടുത്തു.