തിരുവനന്തപുരം: പൂരം കലക്കല്‍ വിഷയത്തില്‍ തുടരന്വേഷണം. അന്വേഷണ ചുമതല ഡിജിപിക്ക് കൈമാറി. സിപിഐ നേതാക്കള്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി. ത്രിതല അന്വേഷണമായിരിക്കും നടത്തുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തൃശൂര്‍ പൂരത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റമറ്റ രീതിയില്‍ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായി. 
പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി.
സെപ്തംബര്‍ 23 നു റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്നും  കുറേകാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും പിണറായി പറഞ്ഞു. എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി ഇതിനെ കാണാനാവില്ല. 
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍ നിര്‍ത്തി ആസൂത്രിത നീക്കം ഉണ്ടായി. നിയമപരമായി അനുവദിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ബോധപൂര്‍വം പ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം ഉണ്ടായെന്നു എഡിജിപി റിപ്പോര്‍ട്ട് പറയുന്നു. 
ഒരു കുല്‍സിത ശ്രമവും അനുവദിക്കാന്‍ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകര്‍ക്കാന്‍ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല.
 പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലില്‍ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *