നാരി ശക്തി സമ്മേളനത്തിന് വിളിച്ചത് 5.5 ലക്ഷത്തിന്; അഞ്ച് മിനുട്ട് മുന്‍പ് പിന്‍മാറി, ബോളിവുഡ് നടി നേരിട്ടത് !

ജയ്പൂര്‍: വനിത സംരഭകരുടെ സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന് ഏറ്റ് അവസാന നിമിഷം പിന്‍മാറിയ നടി തൃപ്തി ദിമ്രിക്കെതിരെ പ്രതിഷേധം. ജയ്പൂരിലെ എഫ്ഐസിസിഐ എഫ്എല്‍ഒ വനിത സമ്മേളനത്തിനാണ് നടി എത്താം എന്ന് വാക്ക് നല്‍കിയത്. എന്നാല്‍ അവസാന നിമിഷം നടി പിന്‍മാറിയതോടെയാണ് വനിതകള്‍ പ്രതിഷേധിച്ചത്. സമ്മേളന വേദിയിലെ നടിയുടെ പോസ്റ്റര്‍ വനിതകള്‍ വികൃതമാക്കി. 

തൃപ്തി ദിമ്രി നായികയായി വരാനിരിക്കുന്ന വിക്കി വിദ്യാ കാ വോ വാല വീഡിയോയും ബഹിഷ്‌കരിക്കാൻ വനിത സംരംഭകര്‍ ആഹ്വാനം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ജെഎൽഎൻ മാർഗിലെ ഒരു ഹോട്ടലിൽ നാരി ജയ്പൂരിലെ എഫ്ഐസിസിഐ എഫ്എല്‍ഒ നാരിശക്തി പരിപാടിയിൽ തൃപ്തി പങ്കെടുക്കേണ്ടതായിരുന്നു, 

പക്ഷേ ചില കാരണങ്ങളാൽ അവസാന നിമിഷം നടി പരിപാടി ഒഴിവാക്കി. അടുത്ത 5 മിനിറ്റിനുള്ളിൽ എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടി പിന്‍മാറിയത് എന്നാണ് പരിപാടികൾ സംഘടിപ്പിച്ച വനിതാ സംരംഭകരിൽ ഒരാൾ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

ഈ പ്രത്യേക പരിപാടിക്കായി നടിയുമായി 5.5 ലക്ഷത്തിന്‍റെ കരാര്‍ ഉണ്ടായിരുന്നുവെന്നും  അവർ വെളിപ്പെടുത്തി. ഇത് ലംഘിച്ചതിനാല്‍ നടിക്കെതിരെ കേസ് നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃപ്തി ദിമ്രി സിനിമകള്‍ ബഹിഷ്കരിക്കുമെന്നും വനിത സംരംഭകര്‍ പറഞ്ഞു. 

ചടങ്ങിലെത്തിയ പലരും സമ്മേളന ഹാളില്‍ സ്ഥാപിച്ച തൃപ്തിയുടെ പോസ്റ്ററുകള്‍ കീറുകയോ വികൃതമാക്കുകയോ ചെയ്തു. ഒപ്പം നടിക്കെതിരെ മുദ്രാവാക്യവും വിളിച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

രാജ് കുമാര്‍ റാവുവിനൊപ്പം പ്രധാന വേഷത്തില്‍ തൃപ്തി എത്തുന്ന വിക്കി വിദ്യാ കാ വോ വാല വീഡിയോ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ തൃപ്തിയുടെ ഡാന്‍സും ഈ അടുത്ത് വിവാദമായിരുന്നു.

സംവിധായകന്‍ പറ‍ഞ്ഞ സര്‍പ്രൈസ് മിസിംഗ്; ദളപതി വിജയ്‍യുടെ ‘ഗോട്ട്’ ഒടിടിയില്‍ എത്തി !

‘പ്രേമവും പൈങ്കിളിയും വിട്ട് ട്രാക്ക് മാറ്റിയോ മച്ചാന്‍’: നസ്ലെന്‍റെ പുതിയ ലുക്കില്‍ ഞെട്ടി മോളിവുഡ് !

By admin