മലമ്പുഴ: നവകേരളം മാലിന്യ മുക്തം ജനകീയ കാമ്പയിന്റെ ഭാഗമായി മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
പരിസരത്തെ കുറ്റിചെടികൾ വെട്ടി തെളിയിച്ച് വൃക്ഷ തൈക്കൾ നട്ടു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.
സി.ഐ.എം.സുജിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാരി, ഹരിത കർമ്മ സേനാംഗങ്ങളായ സരിത, അജിത, ഹസീന തുടങ്ങിയവർ നേതൃത്വം നൽകി.