കൊച്ചി: തൈയ്ക്കൂട്ടം സെന്റ് അഗസ്റ്റിന്‍സ് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ചിരകാല ആവശ്യമായ കളി സ്ഥലം യാഥാര്‍ത്ഥ്യമാക്കി ലുലു ഫോറെക്‌സ്.
ലുലു ഫോറെക്‌സിന്റെ 13-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കളി സ്ഥലം നിര്‍മ്മിക്കുവാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ലുലു ഫിന്‍സര്‍വ്വ് എം.ഡിയും സി.ഇ.ഒയുമായ സുരേന്ദ്രന്‍ അമിറ്റതൊടി, ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അതിനുള്ള തുകയുടെ ചെക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
124 വര്‍ഷം പഴക്കമുള്ള സെന്റ് അഗസ്റ്റിന്‍ യു.പി. സ്‌കൂളില്‍ 280 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. കുട്ടികളുടെ പഠന മികവിനോടൊപ്പം കായിക ഉല്ലാസത്തിനായി ഒരു കളി സ്ഥലം വേണമെന്ന ആവശ്യം ലുലു ഫോറെക്‌സിന്റെ 13 വാര്‍ഷികത്തിനോടൊപ്പം നടത്തിക്കൊടുക്കുകയായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള കളിക്കോപ്പുകള്‍ അത്യാധുനിക സുരക്ഷതിത്വത്തോടെയാണ് ഇവിടെ സ്ഥാപിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് റാഫേല്‍ ചര്‍ച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ ജോബി അസീതുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ലുലു ഫിന്‍സര്‍വ്വ് എം.ഡിയും സി.ഇ.ഒയുമായ സുരേന്ദ്രന്‍ അമിറ്റതൊടി, ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ എച്ച്.എം. നീന സി.ജെ. സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ജോസ് റാബ്‌സന്റ് നന്ദിയും പറഞ്ഞു.