കൊച്ചി: ഡോക്ടര്‍ ചമഞ്ഞ് വണ്ണം കുറയ്ക്കാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. പാരിപ്പിള്ളി ചാവര്‍കോട് ചെമ്മരുതി ഭാഗത്ത് സജു ഭവനില്‍ സജു സഞ്ജീവാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയെയാണ് കബളിപ്പിക്കപ്പെട്ടത്.
ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സര്‍ജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് യുവതിയെ വണ്ണം കുറയ്ക്കാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
വണ്ണം കുറയാത്തതിനെത്തുടര്‍ന്ന് 2023 ജൂണ്‍ 11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാല്‍, ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ ഗുരുതര അണുബാധയുണ്ടായി. വേദന കലശലായതോടെ യുവതി കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.