കൊച്ചി: സ്വകാര്യ ബസിനുള്ളിൽ പുകവലിക്കുകയും ബസ് ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു. കാക്കനാട് തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസിലായിരുന്നു സംഭവം.
വൈപ്പിൻ സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാനി എന്നിവരെയാണ് പിടികൂടിയത്. സംഭവം നടന്ന ഉടനെ ഡ്രൈവര്‍ ബസ് നേരെ സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു