കോട്ടയം: കുമ്മനത്ത് നിയന്ത്രണം നഷ്ടമായ കാര്‍ തോട്ടിലേക്കു പതിച്ചു, കാര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും നാട്ടുകാരുടെ സമയോജിത ഇടപെലില്‍ പുനര്‍ജന്മം. കുമ്മനം അമ്പൂരം പാലത്തില്‍ നിന്നാണ് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞത്.
കുമ്മനം അമ്പൂരം പാലത്തില്‍ നിന്നും ഇറങ്ങിയ കാര്‍ ആശാന്‍ പാലത്തിലേയ്ക്കു കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാറിനുള്ളില്‍ നിന്നും അമ്മയെയും മകളെയും രക്ഷിച്ചു.
അപകടത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കും നിസാര പരുക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആറ്റില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
ഈ ഭാഗത്ത് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ക്രാഷ്ബാരിയര്‍ സംവിധനാങ്ങള്‍ ഒന്നും ഇല്ലാതിരുന്നതാണ് വിനയായത്. അപകടം പെട്ടന്ന് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടും തോട്ടിലെ ആഴക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.
രണ്ടാഴ്ച മുന്‍പാണ് കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ ദിശതെറ്റി വെള്ളിത്തില്‍ വീണ് മുംബൈ സ്വദേശിനിക്കും കൊട്ടാരക്കര സ്വദേശിക്കും ജീവന്‍ നഷ്ടമായത്.