പൂക്കോട്ടുംപാടം: അമരമ്പലം കുതിരപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു. വണ്ടൂര്‍ കാരാട് കോലംപാടത്ത് വെളുത്തയില്‍ സുന്ദരന്റെ മകന്‍ സുജിനാ(23)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിന് കുതിരപ്പുഴയുടെ കൂറ്റമ്പാറ ചെറായി കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു സുജിന്‍.
പുഴയിലെ കയത്തില്‍ അകപ്പെട്ട സുജിനെ നാട്ടുകാര്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും