കുവൈറ്റ് സിറ്റി: മഹാത്മാ ഗാന്ധിയുടെ 155 മത്  ജന്മദിനം ഒഐസിസി കുവൈറ്റ് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും  ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ആഘോഷം നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു.
ലോക സമാധാനത്തിന് മഹാത്മാ ഗാന്ധിയുടെ  ആശയങ്ങൾക്ക്  നാൾക്കുനാൾ പ്രശസ്തി വര്‍ധിക്കുകയാണെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
നാഷണൽ   ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സെക്രെട്ടറിമാരായ ജോയ് കരവാളൂർ നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ), അനിൽ (തിരുവന്തപുരം), സിനു ജോൺ (പത്തനംതിട്ട), ജിജോ (കോട്ടയം), നിപു ജേക്കബ് (എറണാംകുളം), ബിനു (പാലക്കാട്), സജിത്ത് (മലപ്പുറം), ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ ആശങ്കൾ നേർന്നുകൊണ്ട് സംസാരിച്ചു.
നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *