കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ സി.പി.എം. പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
പറവൂര്‍ നന്ത്യാട്ടുകുന്നം അഞ്ചന്‍ച്ചേരില്‍ തമ്പി(64)യാണ് മരിച്ചത്. നാല് പേജുള്ള ആത്മഹത്യ കുറിപ്പ് ലോഡ്ജില്‍ നിന്നും കണ്ടെത്തി. സി.പി.എം. നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ചംഗമാണ് തമ്പി. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.