തിരുവനന്തപുരം: ദേശീയമാധ്യമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന അഭിമുഖത്തിൽ പരാമർശിച്ച ‘ദേശവിരുദ്ധ’ പ്രവർത്തനത്തെക്കുറിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി.
ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്നും അങ്ങനെ പറയാനിടയായ സാഹചര്യമെന്തെന്നും ആരാണു ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.
3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു. സ്വർണക്കടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു.